ഡൽഹിയിൽ കനത്ത മഞ്ഞ്: 25 കാറുകൾ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

കനത്ത മഞ്ഞിൽ ഡൽഹിയിൽ വാഹനങ്ങളുടെ കൂട്ടയിടി. യമുന എക്സ്പ്രസ് ദേശീയപാതയിൽ 25 വാഹനങ്ങളാണ് ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിച്ച വാഹനങ്ങളുടെ നിര ഏകദേശം ഒരു കിലോമീറ്ററോളമുണ്ടായിരുന്നു.
 | 

ഡൽഹിയിൽ കനത്ത മഞ്ഞ്: 25 കാറുകൾ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
ന്യൂഡൽഹി:
കനത്ത മഞ്ഞിൽ ഡൽഹിയിൽ വാഹനങ്ങളുടെ കൂട്ടയിടി. യമുന എക്‌സ്പ്രസ് ദേശീയപാതയിൽ 25 വാഹനങ്ങളാണ് ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിച്ച വാഹനങ്ങളുടെ നിര ഏകദേശം ഒരു കിലോമീറ്ററോളമുണ്ടായിരുന്നു.

ഡൽഹിയിൽ കനത്ത മഞ്ഞ്: 25 കാറുകൾ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
മുന്നിൽ പോകുകയായിരുന്ന ഒരു കാർ മറ്റൊരു നിരയിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് കാറുകളുടെ കൂട്ടയിടിയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറോളം അടച്ചിട്ടിരുന്ന ഹൈവേ ഉച്ചയോടെ തുറന്ന് കൊടുത്തു.

അതിശൈത്യം കാരണം വ്യോമ റെയിൽ ഗതാഗതങ്ങൾ തടസപ്പെടുകയും ചെയ്തിരുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്നത്. മഞ്ഞ് ഏറെ കനത്തതോടെ താപനില 4.2 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.