നോക്കിയയുടെ ഈ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

നോക്കിയയുടെ മൂന്ന് ആന്ഡ്രോയ്ഡ് ഫോണുകള് ഈ മാസം ഇന്ത്യന് വിപണിയില് എത്തുന്നു. നോക്കിയ 6, 5, 3 എന്നീ മോഡലുകളാണ് ഈ മാസം എത്തുന്നത്. ഈ വര്ഷത്തിന്റെ രണ്ടാം പാദത്തില് മൂന്ന് മോഡലുകള് പുറത്തിറക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂണ് 13ന് ഇവ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.
 | 

നോക്കിയയുടെ ഈ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

മുംബൈ: നോക്കിയയുടെ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. നോക്കിയ 6, 5, 3 എന്നീ മോഡലുകളാണ് ഈ മാസം എത്തുന്നത്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൂന്ന് മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 13ന് ഇവ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 3310 എന്ന പഴയ ജനപ്രിയ മോഡലിന്റെ പുനരവതാരത്തിനൊപ്പം പുറത്തിറക്കിയതാണ് ഈ മോഡലുകള്‍. കഴിഞ്ഞ മാസം 3310 ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. മധ്യനിര ഫോണുകളാണ് ഈ മൂന്ന് മോഡലുകളും.

നോക്കിയ 6: 5.5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 എസ്ഒസി പ്രോസസര്‍, 3 ജിബി റാം, 32 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍. 16 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 6 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഈ ഫോണിനുണ്ട്. പുതിയ ഓഫറായി ഗ്ലോസി ആര്‍ട്ട് ബ്ലാക്ക് കളറില്‍ ഒരു ലിമിറ്റഡ് എഡിഷനും ഫോണിന്റേതായി ഇറങ്ങുന്നുണ്ട്. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. ഏകദേശം 16,000 രൂപയ്ക്ക് ഈ മോഡല്‍ ലഭ്യമാകും.

നോക്കിയ 5: ഗോറില്ല ഗ്ലാസ് സംരക്ഷണത്തോടെയുള്ള 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രീനോ 505 ജിപിയു എന്നിവയില്‍ പ്രവര്‍ത്തനം, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ,എന്നിവയുമായെത്തുന്ന ഈ മോഡലിന് 13,300 രൂപയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെംപേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ നിറങ്ങളാണ് ഈ മോഡലിന് ഉള്ളത്.

നോക്കിയ 3: ഗോറില്ല ഗ്ലാസ് സംരക്ഷണമുള്ള 3 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയ ടെക് എംടികെ 6737 പ്രോസസര്‍, 2 ജിബി റാം, 16 ജിബി സ്‌റ്റോറേജ് എന്നീ സവിശേഷതകളുമായാണ് നോക്കിയ 5 എത്തുന്നത്. ഇരു ക്യാമറകളും 8 മെഗാ പിക്‌സല്‍ ശേഷിയുള്ളവയാണ്. സില്‍വര്‍ വൈറ്റ്, മാറ്റ് ബ്ലാക്ക്, ടെംപേര്‍ഡ് ബ്ലൂ, കോപ്പര്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ ലഭിക്കുന്ന ഈ മോഡലിന് 9800 രൂപയായിരിക്കും വില.

ഈ മൂന്ന് മോഡലുകളും ആന്‍ഡ്രോയ്ഡ് 7.1 ന്യൂഗാട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക