ബഹിരാകാശ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; 2022ഓടെ മൂന്ന് യാത്രികരെ അയക്കും

ഇന്ത്യന് ബഹിരാകാശ പര്യവേഷണ ദൗത്യത്തിന് കേന്ദ്രസര്ക്കാര് അംഗീകാരം. 2022 ഓടെ മൂന്ന് ബഹിരാകാശ യാത്രികരെ അയക്കാനാണ് പദ്ധതി. ഗഗന്യാന് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിയമമന്ത്രി രവിശങ്കര് പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വിജയകരമായാല് ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന് ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
 | 
ബഹിരാകാശ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; 2022ഓടെ മൂന്ന് യാത്രികരെ അയക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. 2022 ഓടെ മൂന്ന് ബഹിരാകാശ യാത്രികരെ അയക്കാനാണ് പദ്ധതി. ഗഗന്‍യാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വിജയകരമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

72-ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും ബഹിരാകാശ യാത്ര നടത്തുക. ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ മൂന്ന് മുതല്‍ 5 ദിവസം വരെ ബഹിരാകാശത്ത് ചെലവഴിക്കും. ഈ യാത്രയ്ക്ക് മുന്നോടിയായി മനുഷ്യരില്ലാതെ രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തും.

ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ ‘വ്യോംനോട്ടുകള്‍’ എന്നായിരിക്കും അറിയപ്പെടുക. അമേരിക്ക അവരുടെ ബഹാരാകാശ യാത്രികരെ ആസ്‌ട്രോനോട്ടുകളെന്നും റഷ്യ കോസ്‌മോനോട്ടുകളെന്നുമാണ് വിളിക്കുന്നത്. വ്യോം എന്ന സംസ്‌കൃത പദത്തിന് ആകാശം എന്നാണ് അര്‍ത്ഥം. ബഹിരാകാശത്തു നിന്ന് തിരികെ വരാനുള്ള സാങ്കേതിക വിദ്യ 2007ല്‍ തന്നെ ഇന്ത്യ സ്വായത്തമാക്കിയിരുന്നു. അടുത്ത 40 മാസത്തിനുള്ളില്‍ രണ്ടാമത് ചാന്ദ്ര ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി.