മൂന്ന് വര്‍ഷത്തിനിടെ വിദേശ പൗരത്വം തേടിയത് 4.52 ലക്ഷം ഇന്ത്യക്കാര്‍

കഴിഞ്ഞ മൂന്നു വര്ഷങ്ങള്ക്കിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകള്. ഇന്ത്യന് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്ന്ത്. 117 രാജ്യങ്ങളിലുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് 2014 മുതല് 2017 വരെയുള്ള കാലയളവില് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്.
 | 

മൂന്ന് വര്‍ഷത്തിനിടെ വിദേശ പൗരത്വം തേടിയത് 4.52 ലക്ഷം ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്ന്ത്. 117 രാജ്യങ്ങളിലുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്.

2016ല്‍ അമേരിക്കന്‍ പൗരത്വം നേടാന്‍ വേണ്ടി മാത്രം 46,000ത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2015ല്‍ 42,213 പേരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. അമേരിക്കന്‍ പൗരത്വം നേടുന്നതില്‍ ഇപ്പോള്‍ മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ന്യൂയോര്‍ക്കില്‍ നിന്ന് 2954 പേരും ന്യൂജേഴ്സിയില്‍ നിന്ന് 5312 പേരും കാലിഫോര്‍ണിയയില്‍ നിന്ന് 10298 പേരും ടെക്സാസില്‍ കഴിയുന്ന 4670 ഇന്ത്യക്കാരുമാണ് കഴിഞ്ഞ വര്‍ഷം യുഎസ് പൗരത്വം സ്വീകരിച്ചത്. തൃപുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജിതേന്ദ്രചൗധരി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് ഈ മറുപടി നല്‍കിയത്.