നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 4 പേര്‍ മരിച്ചു

തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില് 4 പേര് മരിച്ചു.
 | 
നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 4 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ 4 പേര്‍ മരിച്ചു. പവര്‍ പ്ലാന്റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 13 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

കഴിഞ്ഞ മെയ് മാസത്തില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 8 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ബോയിലറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരില്‍ പ്ലാന്റിലെ സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. 1470 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.