അതിര്‍ത്തി സംഘര്‍ഷം; നാല് ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്ഹി: കിഴക്കന് ലഡാക്കിലെ ഗാല്വാന് വാലിയില് ഉണ്ടായ സംഘര്ഷത്തില് പരിക്കേറ്റ നാല് ഇന്ത്യന് സൈനികര് അതീവ ഗുരുതരാവസ്ഥയില്. ഇവര് ചികിത്സയില് തുടരുകയാണെന്ന് എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഘര്ഷത്തില് 20 ഇന്ത്യന് സൈനികരാണ് മരിച്ചത്. ഒരു കേണല് ഉള്പ്പെടെ മൂന്ന് സൈനികരുടെ മരണ വിവരമാണ് ആദ്യം പുറത്തു വന്നത്. പിന്നീട് ചൊവ്വാഴ്ച രാത്രിയാണ് കൂടുതല് പേര് മരിച്ചതായി സൈന്യം അറിയിച്ചത്. മരണസംഖ്യ ഇനിയും വര്ദ്ധിച്ചേക്കാമെന്നാണ് സര്ക്കാര് വൃത്തങ്ങള് നല്കുന്ന സൂചന. തിങ്കളാഴ്ച രാത്രി പട്രോളിംഗിന്
 | 
അതിര്‍ത്തി സംഘര്‍ഷം; നാല് ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇവര്‍ ചികിത്സയില്‍ തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് മരിച്ചത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരുടെ മരണ വിവരമാണ് ആദ്യം പുറത്തു വന്നത്. പിന്നീട് ചൊവ്വാഴ്ച രാത്രിയാണ് കൂടുതല്‍ പേര്‍ മരിച്ചതായി സൈന്യം അറിയിച്ചത്.

മരണസംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച രാത്രി പട്രോളിംഗിന് പോയ സൈന്യത്തെയാണ് ചൈനീസ് പട്ടാളക്കാര്‍ ആക്രമിച്ചത്. സംഘര്‍ഷത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. തോക്ക് ഉപയോഗിക്കാതെ കല്ലും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ പ്രദേശത്തെ മൈനസ് താപനിലയെ അതിജീവിച്ചില്ലെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവന പറയുന്നത്. ഇരുസൈന്യവും പ്രദേശത്ത് നിന്ന് പിന്‍മാറിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ സംബന്ധിച്ചോ സൈനികരുടെ പരിക്കുകള്‍ സംബന്ധിച്ചോ ചൈന പ്രതികരിച്ചിട്ടില്ല.