ഇടയന് കോവിഡ് സ്ഥിരീകരിച്ചു; 47 ആടുകള്‍ക്ക് ക്വാറന്റൈന്‍

ഇടയന് കോവിഡ് സ്ഥിരീകരിച്ചതോടെ 47 ആടുകള്ക്ക് ക്വാറന്റൈന്.
 | 
ഇടയന് കോവിഡ് സ്ഥിരീകരിച്ചു; 47 ആടുകള്‍ക്ക് ക്വാറന്റൈന്‍

ബംഗളൂരു: ഇടയന് കോവിഡ് സ്ഥിരീകരിച്ചതോടെ 47 ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുംകൂരു ജില്ലയില്‍ ഗോഡേക്കര എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ആട്ടിടയന്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഇയാളുടെ രണ്ട് ആടുകള്‍ ചത്തതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തിയിലായി.

ചൊവ്വാഴ്ച ഗ്രാമത്തില്‍ എത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വെറ്ററിനറി ഉദ്യോഗ്ഥരും ആടുകളെ മുഴുവന്‍ ഗ്രാമത്തിന് പുറത്തേക്ക് മാറ്റി. ഇവയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആടുകളെ കൊല്ലാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന് തെറ്റിദ്ധരിച്ച ഗ്രാമവാസികളില്‍ നിന്ന് കടുത്ത എതിര്‍പ്പും ഉയര്‍ന്നിരുന്നു.

വിഷയത്തില്‍ വിശദമായ പഠനം നടത്തുമെന്നും ചത്ത ആടുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി.മണിവണ്ണന്‍ അറിയിച്ചു.