ബി.ജെ.പി ഓഫീസിനുള്ളിൽ നാലു വയസുകാരിക്ക് പീഡനം; 17കാരൻ അറസ്റ്റിൽ

കൊൽക്കത്തയിൽ ബി.ജെ.പി ഓഫീസിനുള്ളിൽ വച്ച് നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബഹ്ലയിലെ ബിജെപി ഓഫീസിനുള്ളിൽ വച്ചാണ് സമീപവാസി കൂടിയായ 17കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.
 | 

ബി.ജെ.പി ഓഫീസിനുള്ളിൽ നാലു വയസുകാരിക്ക് പീഡനം; 17കാരൻ അറസ്റ്റിൽ
കൊൽക്കത്ത:
കൊൽക്കത്തയിൽ ബി.ജെ.പി ഓഫീസിനുള്ളിൽ വച്ച് നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബഹ്‌ലയിലെ ബിജെപി ഓഫീസിനുള്ളിൽ വച്ചാണ് സമീപവാസി കൂടിയായ 17കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.

വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഓഫീസിനുള്ളിൽ വച്ച് പെൺകുട്ടിയെ കണ്ടെത്തിയത്. ബാലികയുടെ ശരീരത്ത് രക്തം കണ്ടതിനെ തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

17കാരന്റെ പിതാവിന്റെ കടയിലാണ് ബി.ജെ.പി ഓഫീസിന്റെ താക്കോൽ സൂക്ഷിക്കുന്നത്. പെൺകുട്ടിയെ അനുനയിപ്പിച്ച് ഇയാൾ ഓഫീസിനുള്ളിലേക്ക് കൊണ്ടു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായവർ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്ന് ബിജെപി വക്താവ് രതീഷ് തിവാരി പറഞ്ഞു.