കഴിഞ്ഞവര്‍ഷം 5875 ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞതായി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ വര്ഷം 5875 ഇന്ത്യക്കാരായ തൊഴിലാളികള് ഗള്ഫ് നാടുകളില് മരണമടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്ക്കാര്. ഈ മരണങ്ങളില് 2691 എണ്ണവും സൗദി അറേബ്യയിലായിരുന്നെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു.
 | 

കഴിഞ്ഞവര്‍ഷം 5875 ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം 5875 ഇന്ത്യക്കാരായ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മരണങ്ങളില്‍ 2691 എണ്ണവും സൗദി അറേബ്യയിലായിരുന്നെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു.

ലോക്സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് സിംഗ് ഇക്കാര്യമറിയിച്ചത്. 2015ല്‍ 1540 ഇന്ത്യക്കാരാണ് യു.എ.ഇയില്‍ മരണമടഞ്ഞത്. ഖത്തറില്‍ 279 പേര്‍ മരണമടഞ്ഞപ്പോള്‍ ഒമാനില്‍ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 520 ആണെന്നും ബഹ്റൈനില്‍ 223 പേരും കുവൈറ്റില്‍ 611 പേരും ഇറാക്കില്‍ 11 പേരും മരണമടഞ്ഞതായും വി.കെ. സിംഗ് പറഞ്ഞു.

ഇന്ത്യക്കാരുടെ മരണങ്ങളില്‍ ഭൂരിഭാഗവും വാഹനാപകടങ്ങളിലും സാധാരണവും ആയിരുന്നെന്നും ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം വിശദമാക്കി.