ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ടിക് ടോക് ഉള്പ്പെടെ 59 െൈചെനീസ് ആപ്പുകള് നിരോധിച്ച് കേന്ദ്രസര്ക്കാര്.
 | 
ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെ 59 െൈചെനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഈ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധ സംവിധാനത്തെയും ക്രമസമാധാനത്തെയും പരമാധികാരത്തെയും ബാധിക്കുന്നതാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവ ബ്ലോക്ക് ചെയ്യാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ടിക് ടോക്കിന് പുറമേ ഹലോ, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, എക്സെന്‍ഡര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്പുകളും നിരോധിക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ വിലക്കുകയോ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലഡിക്കിലെ ഏറ്റുമുട്ടലിന് മുന്‍പ് തന്നെ ഇവയ്‌ക്കെതിരായ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബെയ്ദു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി,

വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്‌ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ളൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്‌സ്, ഡിയു പ്രൈവസി തുടങ്ങിയവയാണ് നിരോധിച്ച ആപ്പുകള്‍.