ഗോരഖ്പൂരില്‍ മരിച്ചത് 33 കുട്ടികള്‍ ഉള്‍പ്പെടെ 63 പേര്‍; ഓക്‌സിജന്‍ ലഭിക്കാത്തത് ദുരന്തത്തിന് കാരണമായെന്ന് തെളിവുകള്‍

ഉത്തര്പ്രദേശിലെ ഗോരഖ്പൂരില് സര്ക്കാര് മെഡിക്കല് കോളേജില് മരിച്ചത് 33 കുട്ടികള് ഉള്പ്പെടെ 63 പേര്. ഇവരില് നവജാത ശിശുക്കളും ഉള്പ്പെടുന്നു. ഓക്സിജന് ലഭിക്കാതെയാണ് ഇത്രയും പേര് മരിച്ചതെന്നാണ് വിവരം. എന്നാല് എന്സഫലൈറ്റിസ് പോലെയുള്ള രോഗങ്ങളാണ് കാരണമെന്നാണ് ആശുപത്രി നല്കുന്ന വിശദീകരണം. 48 മണിക്കൂറിനുള്ളിലാണ് 33 കുട്ടികള് മരിച്ചത്. ഇന്ന് രാവിലെയും മൂന്ന് കുട്ടികള് ഇവിടെ മരിച്ചു.
 | 

ഗോരഖ്പൂരില്‍ മരിച്ചത് 33 കുട്ടികള്‍ ഉള്‍പ്പെടെ 63 പേര്‍; ഓക്‌സിജന്‍ ലഭിക്കാത്തത് ദുരന്തത്തിന് കാരണമായെന്ന് തെളിവുകള്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 33 കുട്ടികള്‍ ഉള്‍പ്പെടെ 63 പേര്‍. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. ഓക്‌സിജന്‍ ലഭിക്കാതെയാണ് ഇത്രയും പേര്‍ മരിച്ചതെന്നാണ് വിവരം. എന്നാല്‍ എന്‍സഫലൈറ്റിസ് പോലെയുള്ള രോഗങ്ങളാണ് കാരണമെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. 48 മണിക്കൂറിനുള്ളിലാണ് 33 കുട്ടികള്‍ മരിച്ചത്. ഇന്ന് രാവിലെയും മൂന്ന് കുട്ടികള്‍ ഇവിടെ മരിച്ചു.

മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കിയിരുന്ന സ്വകാര്യ കമ്പനിക്ക് 67 ലക്ഷം രൂപ കുടിശികയിനത്തില്‍ നല്‍കാനുണ്ടായിരുന്നു. ഇത് നല്‍കിയില്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്ന് കമ്പനി നോട്ടീസ് നല്‍കിയിരുന്നു. ഇത് അധികൃതര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് മൂന്നാം തിയതിയും എട്ടാം തിയതിയും ആശുപത്രിയധികൃതര്‍ എഴുതിയ കത്തുകള്‍ പുറത്തു വന്നിട്ടുണ്ട്. എഎന്‍ഐ ആണ് ഇവ പുറത്തു വിട്ടത്. മരണങ്ങള്‍ക്ക് കാരണം ഓക്‌സിജന്‍ ലഭിക്കാന്‍ തടസം നേരിട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍.

പണമടക്കാത്തതിനാല്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞിരുന്നു. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള പൈപ്പ് ലൈനിലെ തകരാറാണ് കാരണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി വിശദീകരിച്ചത്.