കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു; 7 പേര്‍ പിടിയില്‍; വീഡിയോ

കടംവാങ്ങിയ പണം തിരികെ നല്കിയില്ലെന്ന് ആരോപിച്ച് യുവതിയെ ഇലക്ട്രിക് പോസ്റ്റില് കെട്ടിയിട്ടു.
 | 
കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു; 7 പേര്‍ പിടിയില്‍; വീഡിയോ

ബംഗളൂരു: കടംവാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കൊഡിഗെഹള്ളിയിലാണ് സംഭവം. ചാമരാജ്‌നഗര്‍ സ്വദേശിനിയായ രാജമണിയെയാണ് പോസ്റ്റില്‍ കെട്ടിയിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി.

കൊല്ലെഗലില്‍ ഒരു ചെറിയ ഹോട്ടലും ചിട്ടിയും നടത്തിയിരുന്ന രാജമണി ചിലരില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമികള്‍ ഇവരെ പോസ്റ്റില്‍ കെട്ടിയിട്ടത്. പോസ്റ്റിന് അടുത്ത് നില്‍ക്കുന്ന ചിലര്‍ ഇവരെ ചെരുപ്പിനും ചൂലിനും അടിക്കണമെന്ന് വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ കാണാം