യു.എ.ഇ ധനസഹായം നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നു; തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അംബാസിഡര്‍

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ച നടപടിയില് നിന്ന് യു.എ.ഇ പിന്മാറാന് സാധ്യത. വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാട് വിവാദമായതിനെ തുടര്ന്നാണ് വിശദീകരണവുമായി യു.എ.ഇ അംബാസിഡര് അഹമ്മദ് അല് ബെന്ന രംഗത്ത് വന്നിരിക്കുന്നത്. തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അംബാസിഡര് വ്യക്തമാക്കി.
 | 
യു.എ.ഇ ധനസഹായം നല്‍കുന്നതില്‍ നിന്ന് പിന്മാറുന്നു; തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അംബാസിഡര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് യു.എ.ഇ പിന്മാറാന്‍ സാധ്യത. വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാട് വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന രംഗത്ത് വന്നിരിക്കുന്നത്. തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അംബാസിഡര്‍ വ്യക്തമാക്കി.

യു.എ.ഇ ഭരണാധികാരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിദേശ സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായി. യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തല്‍ നടക്കുന്നതേ ഉള്ളു. യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അംബാസിഡര്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നിലപാട് യു.എ.ഇയെ സഹായം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അധികൃതരുടെ വിശദീകരണം. എമര്‍ജന്‍സി കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ മുന്‍നിര്‍ത്തി മാത്രമെ എന്തൊക്കെ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയുള്ളുവെന്ന് അംബാസിഡര്‍ പറഞ്ഞു. അതേസമയം യു.എ.ഇ ഭരണാധികാരികള്‍ മുഖ്യമന്ത്രിയോട് സംസാരിച്ച കാര്യങ്ങളെക്കുറിച്ച് അംബാസിഡര്‍ പ്രതികരിച്ചിട്ടില്ല.