ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 പേര്‍ കൊല്ലപ്പെട്ടുവെന്ന് മമത ബാനര്‍ജി

പശ്ചിമ ബംഗാളില് നാശം വിതച്ച ഉംപുന് ചുഴലിക്കാറ്റില് 72 പേര് കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്ജി
 | 
ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ 72 പേര്‍ കൊല്ലപ്പെട്ടുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാശം വിതച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേര്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരം ഒരു ദുരന്തം താന്‍ കണ്ടിട്ടില്ലെന്നും ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

ആയിരക്കണക്കിന് വീടുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനത്തിന് ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ് ഉംപുന്‍ ചുഴലിക്കാറ്റ്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്നും മമത വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഉം-പുന്‍ ചുഴലിക്കാറ്റ് ബംഗാളില്‍ ആഞ്ഞടിച്ചത്. കൊറോണയേക്കാള്‍ ദുരിതമാണ് ഉംപുന്‍ സംസ്ഥാനത്ത് വിതച്ചതെന്ന് മമത നേരത്തേ പറഞ്ഞിരുന്നു. 185 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.