പഴയ സ്‌കൂൾ കെട്ടിടം പൊളിച്ചപ്പോൾ 8 തലയോട്ടികൾ

മണിപ്പൂരിലെ ഇംഫാലിൽ 8 മനുഷ്യത്തലയോട്ടികൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുതിയ മാർക്കറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തലയോട്ടികൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവർത്തകർ രംഗത്തെത്തി.
 | 

പഴയ സ്‌കൂൾ കെട്ടിടം പൊളിച്ചപ്പോൾ 8 തലയോട്ടികൾ

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ 8 മനുഷ്യത്തലയോട്ടികൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുതിയ മാർക്കറ്റ് കോംപ്ലക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തലയോട്ടികൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവർത്തകർ രംഗത്തെത്തി.

തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് മുൻപ് ഗവൺമെന്റ് സ്‌കൂളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1980-99 കാലയളവിൽ സെൻട്രൽ പാരമിലിറ്ററി വിഭാഗം പ്രദേശം ഏറ്റെടുത്തു. അതിന് ശേഷം സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും മാർക്കറ്റ് നിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

മനുഷ്യരുടെ അസ്ഥികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഇവർ പറയുന്നത്. 17 വയസിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടേതാണ് തലയോട്ടികൾ എന്നാണ് ഫോറൻസിക് വിഭാഗം നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.