തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് ബാധ; ഗവര്‍ണര്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് ബാധ; ഗവര്‍ണര്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരില്‍ കുറച്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. 147 ജീവനക്കാരില്‍ നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാര്‍ക്കും അഗ്നിസുരക്ഷാ ജീവനക്കാര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവരെയെല്ലാവരെയും ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്. പ്രധാന ഗേറ്റിലും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നവരിലാണ് രോഗം കണ്ടെത്തിയത്. പ്രധാന കെട്ടിടത്തില്‍ ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഗവര്‍ണര്‍, രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി രാജ്ഭവും പരിസരങ്ങളും അണുവിമുക്തമാക്കി.

തമിഴ്‌നാട്ടിലെ 5 മന്ത്രിമാര്‍ക്കും 14 എംഎല്‍എമാര്‍ക്കും ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൊഴില്‍മന്ത്രി നിലോഫര്‍ കഫീല്‍ രോഗാധിതയായി ചികിത്സയിലാണ്. മന്ത്രിമാരായ കെ.പി അന്‍പഴകന്‍, പി തങ്കമണി, സെല്ലൂര്‍ കെ രാജു തുടങ്ങിയവരെ വിവിധ ആശുപത്രികളില്‍ നിന്ന് ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.