അസാമിൽ ബസപകടത്തിൽ ഒൻപത് പേർ മരിച്ചു; 24 പേർക്ക് പരുക്ക്

അസമിലെ നാഗോണിലുണ്ടായ ബസ് അപകടത്തിൽ ഒൻപതു പേർ മരിച്ചു. സംഭവത്തിൽ 24 പേർക്കു പരിക്കേറ്റു. ലക്ഷ്മിപൂർ ജില്ലയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ രണ്ട് മണിക്കാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കിടങ്ങിലേക്ക് വീണാണ് അപകടമുണ്ടായത്.
 | 

അസാമിൽ ബസപകടത്തിൽ ഒൻപത് പേർ മരിച്ചു; 24 പേർക്ക് പരുക്ക്
ഗുവാഹത്തി: അസമിലെ നാഗോണിലുണ്ടായ ബസ് അപകടത്തിൽ ഒൻപതു പേർ മരിച്ചു. സംഭവത്തിൽ 24 പേർക്കു പരിക്കേറ്റു. ലക്ഷ്മിപൂർ ജില്ലയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ രണ്ട് മണിക്കാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ കിടങ്ങിലേക്ക് വീണാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ നാഗോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33 പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവർ ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.