ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

പുതിയ ബാങ്ക് അക്കൗണ്ടുകള് തുടങ്ങുന്നതിന് ആധാര് നിര്ബന്ധമാക്കി കേന്ദ്രസര്ക്കാര്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്ക്കും ആധാര് നിര്ബന്ധമാക്കിയിട്ടുണ്ട്. നിലവില് അക്കൗണ്ടുളളവര് ഡിസംബര് 31ന് മുമ്പായി ആധാര് വിവരങ്ങള് അറിയിക്കണം. അല്ലാത്ത അക്കൗണ്ടുകള് മരവിപ്പിക്കാനാണ് ഉത്തരവ്.
 | 

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ടുളളവര്‍ ഡിസംബര്‍ 31ന് മുമ്പായി ആധാര്‍ വിവരങ്ങള്‍ അറിയിക്കണം. അല്ലാത്ത അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഉത്തരവ്.

പാന്‍ കാര്‍ും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് 2017 ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. നികുതി ഒഴിവാക്കുന്നതിനായി ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ സ്വന്തമാക്കുന്നത് തടയാനായിരുന്നു ഈ നീക്കമെന്നാണ് വിശദീകരിക്കപ്പെട്ടത്.

ചെറുകിട ബാങ്ക് അക്കൗണ്ടുകളില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 50,000 രൂപ വരെ മാത്രം നിക്ഷേപമുള്ള അക്കൗണ്ടുകള്‍ തുടങ്ങാനുള്ള അധികാരം കോര്‍ ബാങ്കിംഗ് സംവിധാനമുള്ള ബാങ്കുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.