മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി

ബാങ്ക് അക്കൗണ്ടുകള്, മൊബൈല് ഫോണുകള് എന്നിവയ്ക്കും തത്ക്കാല് പാസ്പോര്ട്ടുകള്ക്കും ആധാര് നിര്ബന്ധമല്ലെന്ന് സുപ്രീം കോടതി. വിഷയത്തില് നടന്നുവരുന്ന കേസില് ഒരു തീരുമാനമാകുന്നതുവരെ ആധാര് നിര്ബന്ധമാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ആധാറിന്റെ ആധികാരികതക്കെതിരെ നല്കപ്പെട്ട ഹര്ജികള് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. മൊബൈല് നമ്പറുകള് ആധാറുമായി ബന്ധിപ്പിക്കാന് മാര്ച്ച് 31 ആയിരുന്നു അവസാന തിയതി. ഉത്തരവിന്റെ അടിസ്ഥാനത്തില് ഇത് ഇല്ലാതാകും.
 | 

മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കും തത്ക്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ നടന്നുവരുന്ന കേസില്‍ ഒരു തീരുമാനമാകുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ആധാറിന്റെ ആധികാരികതക്കെതിരെ നല്‍കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 ആയിരുന്നു അവസാന തിയതി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത് ഇല്ലാതാകും.

സാമൂഹിക പദ്ധതികള്‍ക്ക് മാത്രം ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഡിസംബറില്‍ നിന്ന് മാര്‍ച്ച് 31ലേക്ക് നീട്ടിയിരുന്നു. കോടതിയുത്തരവിലൂടെ ഈ സമയപരിധിയും ഇല്ലാതായിരിക്കുകയാണ്. ക്ഷേമ പദ്ധതികള്‍ക്കും വായ്പകള്‍, നികുതിയടയ്ക്കല്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുന്നതാണെന്ന് ആധാറിനെതിരായ ഹര്‍ജികളില്‍ പറയുന്നു.