ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; 500 രൂപയുണ്ടെങ്കില്‍ വാങ്ങാമെന്ന് വെളിപ്പെടുത്തല്‍

ആധാര് വിവരങ്ങള് ഓണ്ലൈനില് വില്പനയ്ക്ക്. 500 രൂപയുണ്ടെങ്കില് ഓണ്ലൈനില് നിന്ന് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള് ലഭ്യമാകുമെന്ന് ദി ട്രിബ്യൂണ് റിപ്പോര്ട്ട് ചെയ്യുന്നു. ആധാര് വിവരങ്ങള് പൂര്ണ്ണമായും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ നവംബറില് കേന്ദ്രസര്ക്കാര് അറിയിച്ചിരുന്നു.
 | 

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; 500 രൂപയുണ്ടെങ്കില്‍ വാങ്ങാമെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്. 500 രൂപയുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ആധാര്‍ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെടുന്നത് വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യവും സുരക്ഷിതവുമാണെന്നാണ്. എന്നാല്‍ വാട്ട്‌സാപ്പ് വഴി എത്തിയ വില്‍പനക്കാരില്‍ നിന്നാണ് പണം നല്‍കി തങ്ങള്‍ വിവരങ്ങള്‍ വാങ്ങിയതെന്ന് ട്രിബ്യൂണ്‍ വ്യക്തമാക്കി.

പേയ്ടിഎം വഴി പണമടച്ചാല്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലെയും വിവരങ്ങള്‍ എടുക്കാന്‍ കഴിയും. പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍. പോസ്റ്റ് കോഡ് തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. 300 രൂപ കൂടി നല്‍കിയാല്‍ ഇവ പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ് വെയറും നല്‍കും.

ആറ് മാസക്കാലമായി ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡ് നിര്‍മാണത്തിനായി കേന്ദ്ര ഐടി മന്ത്രാലയം ആരംഭിച്ച കോമണ്‍ സര്‍വീസ് സെന്റേഴ്‌സ് സ്‌കീമിന് കീഴിലുള്ള വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.