ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഡ്രൈവിംഗ് ലൈസന്സിനും ആധാര് കാര്ഡ് നിര്ബന്ധമാക്കുന്നു. സംസ്ഥാന സര്ക്കാരുകള്ക്ക് കേന്ദ്രസര്ക്കാര് ഇതു സംബന്ധിച്ച് നിര്ദേശം നല്കി. ഒന്നിലധികം ലൈസന്സുകള് ഒരേ പേരില് എടുക്കുന്നത് തടയാനാണ് ആധാര് നിര്ബന്ധമാക്കുന്നതെന്നാണ് വിശദീകരണം.
 | 

ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഒന്നിലധികം ലൈസന്‍സുകള്‍ ഒരേ പേരില്‍ എടുക്കുന്നത് തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് വിശദീകരണം.

ഒക്ടോബര്‍ മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.. ഡ്രൈവിങ് ലൈസന്‍സുകള്‍ക്കായി കേന്ദ്രീകൃത ഡേറ്റാബേസും ഇനിമുതല്‍ ഉണ്ടാകും. നല്‍കുന്ന ലൈസന്‍സുകളേക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഡേറ്റാബേസില്‍ ഉണ്ടാകും.
സംസ്ഥാനങ്ങളിലെ വിവിധ പ്രദേശിക ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ഒന്നിലധികം ലൈസന്‍സുകള്‍ എടുക്കുന്നത് ഇതിതൂടെ തടയാനാകും.

ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ എന്നും ഇതിലൂടെ അറിയാനാകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തിലാണ് ഡേറ്റാബേസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.