മോഡിക്ക് വേണ്ടി ബസ് പിടിച്ച് കൊടുത്തു; രണ്ട് സ്ഥാനാർത്ഥികളെ ആംആദ്മി നീക്കി

ഡൽഹിയിൽ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തിയെന്ന ആരോപണത്തെ തുടർന്ന് രണ്ട് സ്ഥാനാർത്ഥികളെ ആംആദ്മി മാറ്റി. മെഹ്റോളിയിലെ സ്ഥാനാർത്ഥി ഗോവർധൻ സിങ്, മുംഗ്ത മണ്ഡലത്തിലെ രജീന്ദർ ദബസ് എന്നീ സ്ഥാനാർത്ഥികളെയാണ് നാമനിർദേശം സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടി നേതൃത്വം നീക്കം ചെയ്തത്.
 | 

മോഡിക്ക് വേണ്ടി ബസ് പിടിച്ച് കൊടുത്തു; രണ്ട് സ്ഥാനാർത്ഥികളെ ആംആദ്മി നീക്കി
ന്യൂഡൽഹി:
ഡൽഹിയിൽ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തിയെന്ന ആരോപണത്തെ തുടർന്ന് രണ്ട് സ്ഥാനാർത്ഥികളെ ആംആദ്മി മാറ്റി. മെഹ്‌റോളിയിലെ സ്ഥാനാർത്ഥി ഗോവർധൻ സിങ്, മുംഗ്ത മണ്ഡലത്തിലെ രജീന്ദർ ദബസ് എന്നീ സ്ഥാനാർത്ഥികളെയാണ് നാമനിർദേശം സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടി നേതൃത്വം നീക്കം ചെയ്തത്. ബിജെപിക്കു വേണ്ടി പ്രചരണം നടത്തിയതിനും പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടി പത്തു ബസ് എടുത്ത് നൽകിയതിന്റെ പേരിലുമാണ് ഇവരെ മാറ്റിയത്.

പരാതികൾ ലഭിച്ചതിനെ തുടർന്ന് പാർട്ടിയുടെ ലോക്പാൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥനത്തിലാണ് നടപടിയെന്ന് പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ അറിയിച്ചു. കഴിഞ്ഞയാഴ്ച രാംലീല മൈതാനിയിൽ നടന്ന മോഡിയുടെ റാലിക്ക് വേണ്ടി പത്തു ബസ് എടുത്ത് കൊടുത്തുവെന്നാണ് ഗോവർധനെതിരെ ഉയർന്ന ആരോപണം. പാർട്ടി സ്ഥാനാർത്ഥിത്വം വില കൊടുത്ത് വാങ്ങിയതാണെന്ന ആരോപണത്തെ തുടർന്നാണ് രജീന്ദറിന് സ്ഥാനാർത്ഥിത്വം റദ്ദാക്കിയതെന്ന് കേജരിവാൾ പറഞ്ഞു.