ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്ട്ടി. തിങ്കളാഴ്ച സിംഘുവില് എത്തി സമരം ചെയ്യുന്ന കര്ഷകരെ സന്ദര്ശിച്ചതിന് ശേഷം കെജ്രിവാളിനെ ഡല്ഹി പോലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് എഎപി അറിയിക്കുന്നത്. അദ്ദേഹത്തിന്റെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും വീട്ടില് നിന്ന് ആര്ക്കും പുറത്തു പോകാന് അനുവാദമില്ലെന്നും ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലിലൂടെ എഎപി വ്യക്തമാക്കുന്നു. അതേസമയം ഡല്ഹി പോലീസ് ഇക്കാര്യം നിഷേധിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശം അനുസരിച്ച് ഡല്ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെ മേയര്മാരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്
 | 
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. തിങ്കളാഴ്ച സിംഘുവില്‍ എത്തി സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിന് ശേഷം കെജ്രിവാളിനെ ഡല്‍ഹി പോലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് എഎപി അറിയിക്കുന്നത്. അദ്ദേഹത്തിന്റെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും വീട്ടില്‍ നിന്ന് ആര്‍ക്കും പുറത്തു പോകാന്‍ അനുവാദമില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ എഎപി വ്യക്തമാക്കുന്നു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യം നിഷേധിക്കുകയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെ മേയര്‍മാരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ പോലീസ് എത്തിച്ചിരിക്കുകയാണ്. ഇതിന്റെ മറവില്‍ വീടിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് മുഖ്യമന്ത്രിയെ തടവിലാക്കിയിരിക്കുകയാണെന്നും ആം ആദ്മി ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ എല്ലാം മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം കെജ്രിവാള്‍ ഇന്നലെ രാത്രി 8 മണിക്ക് വീട്ടില്‍ നിന്ന് പുറത്തു പോവുകയും 10 മണിയോടെ തിരിച്ചെത്തുകയും ചെയ്തതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കളവുമാണെന്നും ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ പ്രതികരിച്ചു.