മഅ്ദനിയുടെ ജാമ്യം നീട്ടി; കേരളത്തിലേക്ക് പോകരുത്

ചികിത്സക്കായി കേരളത്തിൽ പോകണമെന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, എ.കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ ബംഗളൂരിൽ തന്നെ തുടരണമെന്നും കോടതി നിർദ്ദേശിച്ചു. മഅ്ദനിയുടെ ജാമ്യം നീട്ടണമെന്ന അപേക്ഷ പരിഗണിച്ച സുപ്രീംകോടതി ഇടക്കാല ജാമ്യം ഒക്ടോബർ 31 വരെ നീട്ടി.
 | 

 മഅ്ദനിയുടെ ജാമ്യം നീട്ടി; കേരളത്തിലേക്ക് പോകരുത്

ന്യൂഡൽഹി: ചികിത്സക്കായി കേരളത്തിൽ പോകണമെന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, എ.കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ ബംഗളൂരിൽ തന്നെ തുടരണമെന്നും കോടതി നിർദ്ദേശിച്ചു. മഅ്ദനിയുടെ ജാമ്യം നീട്ടണമെന്ന അപേക്ഷ പരിഗണിച്ച സുപ്രീംകോടതി ഇടക്കാല ജാമ്യം ഒക്ടോബർ 31 വരെ നീട്ടി. ശ്രീധരീയം കണ്ണാശുപത്രിയിൽ ചികിത്സ തേടാൻ കേരളത്തിലേക്ക് പോകണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.