ഗുജറാത്തില്‍ ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച എന്‍.എസ്.യു പ്രവര്‍ത്തകരെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചു

ഗുജറാത്തില് ജെഎന്യു ആക്രമണത്തിന് എതിരെ പ്രതിഷേധിച്ച എന്.എസ്.യു പ്രവര്ത്തകരെ എബിവിപി പ്രവര്ത്തകര് ആക്രമിച്ചു
 | 
ഗുജറാത്തില്‍ ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച എന്‍.എസ്.യു പ്രവര്‍ത്തകരെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ജെഎന്‍യു ആക്രമണത്തിന് എതിരെ പ്രതിഷേധിച്ച എന്‍.എസ്.യു പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. അഹമ്മദാബാദിലാണ് സംഭവം. ആക്രമണത്തില്‍ എന്‍.എസ്.യു ഗുജറാത്ത് ജനറല്‍ സെക്രട്ടറി നിഖില്‍ സവാനിക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് പോലീസ് ഡല്‍ഹി പോലീസിനെപ്പോലെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് എന്‍.എസ്.യു ആരോപിച്ചു.

ഞായറാഴ്ച വൈകിട്ട് ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 34 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അവകാശപ്പെടുന്ന ഡല്‍ഹി പോലീസ് എന്നാല്‍ ജെഎന്‍യു അധികൃതര്‍ നല്‍കിയ പരാതിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ABVP Goons brutally attack on students & nsui activists for protesting against JNU violence in which NSUI Gujarat Gen….

Posted by National Students' Union of India (नेशनल स्टूडेंट्स यूनियन ऑफ इंडिया) on Monday, January 6, 2020

പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ഐഷെ ഘോഷ് ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടിരുന്നു. സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ഐഷെ പിന്നീട് പറഞ്ഞത്.