ഉന്നാവില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് പിതാവ്

ബലാല്സംഗത്തിന് പരാതി നല്കിയ പെണ്കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് പിതാവ്.
 | 
ഉന്നാവില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് പിതാവ്

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് പിതാവ്. ഉന്നാവില്‍ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ഇന്നലെ രാത്രി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം. തെലങ്കാനയില്‍ ബലാത്സംഗക്കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടി സ്വാഗതാര്‍ഹമാണെന്നും പിതാവ് പറഞ്ഞു.

ഹൈദരാബാദിലെ പൊലീസ് നടപടി യുപിയിലും വേണം. എനിക്ക് നഷ്ടപരിഹാരം വേണ്ട. സര്‍ക്കാര്‍ നല്‍കുന്ന പണംകൊണ്ട് ധനവാനാകുകയോ പുതിയ വീടുവെക്കുകയോ വേണ്ട. അവളെ ഇല്ലാതാക്കിയവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുക എന്നതുമാത്രമണ് ആവശ്യമെന്നും ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത്.

റായ്ബറേലിയിലേക്ക് പോകുന്നതിനായി പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികളും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്ത് മുറിക്കുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.