പാകിസ്താനെ നശിപ്പിക്കാൻ ഹിന്ദുക്കൾ മനുഷ്യ ബോംബാകണമെന്ന് ശിവസേന മുഖപത്രം

ബാൽ താക്കറെയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെ ന്യായീകരിച്ച് ശിവസേന മുഖപത്രം സാമ്ന രംഗത്ത്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയെ വിമർശിച്ച് ഒരു മാസിക ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സാമ്നയിൽ വിശദീകരണം പോലുള്ള ലേഖനം വന്നിരിക്കുന്നത്.
 | 
പാകിസ്താനെ നശിപ്പിക്കാൻ ഹിന്ദുക്കൾ മനുഷ്യ ബോംബാകണമെന്ന് ശിവസേന മുഖപത്രം

 

ന്യൂഡൽഹി: ബാൽ താക്കറെയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെ ന്യായീകരിച്ച് ശിവസേന മുഖപത്രം സാമ്‌ന രംഗത്ത്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയെ വിമർശിച്ച് തെഹൽക മാസിക ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സാമ്‌നയിൽ വിശദീകരണം പോലുള്ള ലേഖനം വന്നിരിക്കുന്നത്. താക്കറെ ഉയർത്തിപ്പിടിച്ചിരുന്നത് ദേശീയ താത്പര്യമാണെന്ന് അവകാശപ്പെടുന്നതാണ് സാമ്‌നയുടെ മുഖപ്രസംഗം.

‘ഹിന്ദുവിന് അഭിമാനത്തോടെ ഈ രാജ്യത്ത് ജീവിക്കാൻ കഴിയണം. ഒരു ഹിന്ദു ശബ്ദം ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ ഉയരണം. പാക് തീവ്രവാദികൾക്ക് മറുപടി നൽകണമെങ്കിൽ ഹിന്ദു വളരെ മതപരമാകണം. പാകിസ്താനെ തകർക്കാൻ ഹിന്ദുക്കൾ മനുഷ്യബോംബായി മാറണമെന്നും സാമ്‌നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.