ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

കര്ഷക സമരത്തില് ഗ്രെറ്റ തുന്ബര്ഗ് ട്വിറ്ററില് ഷെയര് ചെയ്ത ടൂള്കിറ്റുമായി ബന്ധപ്പെട്ട കേസില് അറസ്റ്റ്.
 | 
ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍

കര്‍ഷക സമരത്തില്‍ ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്. പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹി പോലീസ് ആണ് 21 കാരിയായ ദിഷയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയാണ് ദിഷയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയിന്‍ സ്ഥാപകരില്‍ ഒരാളായ ദിഷ ടൂള്‍ കിറ്റില്‍ മാറ്റങ്ങള്‍ വരുത്തി ഗ്രെറ്റയ്ക്ക് അയച്ചു കൊടുത്തുവെന്ന് പോലീസ് പറയുന്നു. കേസില്‍ ആദ്യത്തെ അറസ്റ്റാണ് ഇത്. ശനിയാഴ്ച വീട്ടില്‍ നിന്നാണ് ദിഷയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പിന്നീട് വന്‍ പ്രതിഷേധത്തിന് കാരണമായെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ടൂള്‍കിറ്റില്‍ ഡല്‍ഹി പോലീസ് കേസെടുക്കുകയായിരുന്നു. ഗ്രെറ്റയ്‌ക്കെതിരെയും ഡല്‍ഹി പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.