ചെങ്കോട്ടയിലെ സംഘര്‍ഷം; ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍

ചെങ്കോട്ടയിലെ സംഘര്ഷത്തില് ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്.
 | 
ചെങ്കോട്ടയിലെ സംഘര്‍ഷം; ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി പോലീസാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഒളിവിലായിരുന്ന സിദ്ദുവിനെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡല്‍ഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് വ്യക്തമായിരുന്നു. ഇയാള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു.

കോട്ട് വാലി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പ്രതിചേര്‍ത്തത്. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗുരാജ് സിങ്, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരും കേസില്‍ പ്രതികളാണ്. ദീപ് സിദ്ദുവിന്റെ അറസ്റ്റോടെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.