ആധാറിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബില്‍ ഗേറ്റ്‌സ്; മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാം

ആധാറിന് സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന് ബില് ഗേറ്റ്സ്. മറ്റ് രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാമെന്നും ബില് ആന്ഡ് മെലിന്ഡ് ഗേറ്റ്സ് ഫൗണ്ടേഷന് ഇതിനായുള്ള ശ്രമങ്ങള് ആരംഭിച്ചു കഴിഞ്ഞതായും ബില് ഗേറ്റ്സ് അറിയിച്ചു.
 | 

ആധാറിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബില്‍ ഗേറ്റ്‌സ്; മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാം

ആധാറിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മറ്റ് രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാമെന്നും ബില്‍ ആന്‍ഡ് മെലിന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ബില്‍ ഗേറ്റ്‌സ് അറിയിച്ചു.

ആധാര്‍ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ആദ്യ ചെയര്‍മാനായ നന്ദന്‍ നിലേകനിയാണ് ഇക്കാര്യത്തില്‍ ലോകബാങ്കിനെ സഹായിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ മൂല്യമുള്ളതാണ് ഇന്ത്യയുടെ സാങ്കേതികവിദ്യയെന്നും അദ്ദേഹം വ്യക്തമാക്കി.

ആധാറിന്റെ നേട്ടങ്ങള്‍ വളരെ വലുതാണ്. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആധാറിന് പ്രത്യേകിച്ച് ഭീഷണിയൊന്നും ഇല്ലെന്നായിരുന്നു മറുപടി.