കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളിയും സെറീന വഹാബും കോടതിയിലേക്ക്

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കങ്കണ റണാവത്തിന്റെ ആരോപണത്തിനെതിരെ ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബും കോടതിയില്. തങ്ങളെ അപകീര്ത്തിപ്പെടുത്തുകയാണ് കങ്കണയെന്ന് പരാതിയില് ഇവര് പറയുന്നു. അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര് പരാതി നല്കിയത്.
 | 

കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളിയും സെറീന വഹാബും കോടതിയിലേക്ക്

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കങ്കണ റണാവത്തിന്റെ ആരോപണത്തിനെതിരെ ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബും കോടതിയില്‍. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് കങ്കണയെന്ന് പരാതിയില്‍ ഇവര്‍ പറയുന്നു. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ പരാതി നല്‍കിയത്.

മകളുടെ പ്രായമുള്ള തന്നെ ആദിത്യ പഞ്ചോളി പ്രായപൂര്‍ത്തിയെത്തുന്നതിനു മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അടുത്തിടെ കങ്കണ പറഞ്ഞത്. ആദിത്യ പീഡിപ്പിച്ചത് ഭാര്യയായ സെറീനയെ അറിയിച്ചപ്പോള്‍ തണുത്ത പ്രതികരണമായിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സഹോദരി രംഗോലിയും രംഗത്തെത്തിയിരുന്നു.

ഇരുവര്‍ക്കുമെതിരെയാണ് ആദിത്യ പഞ്ചോളി പരാതി നല്‍കിയിരിക്കുന്നത്. കങ്കണയും സഹോദരിയും തന്നെയും കുടുംബത്തെയും അനാവശ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും താന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന ഒരു ചിത്രമാണ് കങ്കണ സൃഷ്ടിച്ചതെന്നും ആദിത്യ പരാതിയില്‍ പറയുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഈ ആരോപണങ്ങള്‍ എല്ലാം തെളിയിക്കേണ്ട ബാധ്യത കങ്കണയുടേതാണെന്നും പഞ്ചോളി കൂട്ടിച്ചേര്‍ത്തു.