ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം

ബര്ദ്വാന് ജില്ലയില് ഒരു കുളത്തില് നിന്നാണ് അപൂര്വ ആമയെ കണ്ടെത്തിയത്.
 | 
ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒഡിഷയിലെ ബാലസോറില്‍ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ഈ അപൂര്‍വ സംഭവത്തിന് പിന്നാലെ പശ്ചിമബംഗാളില്‍ നിന്നും സമാന വാര്‍ത്ത. ബര്‍ദ്വാന്‍ ജില്ലയില്‍ ഒരു കുളത്തില്‍ നിന്നാണ് അപൂര്‍വ ആമയെ കണ്ടെത്തിയത്. മഞ്ഞ നിറമുള്ള ആമയുടെ ചിത്രങ്ങള്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ദേബാശിഷ് ശര്‍മ ട്വിറ്ററില്‍ പങ്കുവെച്ചു.

ശരീരത്തിന് യഥാര്‍ത്ഥ നിറം നല്‍കുന്ന ടൈറോസിന്‍ പിഗ്മെന്റ് ഇല്ലാത്തതാണ് മഞ്ഞ നിറത്തിന് കാരണമെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. അല്‍ബിനോ എന്ന ഇതേ അവസ്ഥ തന്നെയായിരുന്നു ഒഡിഷയില്‍ നിന്ന് കണ്ടെത്തിയ ആമയ്ക്കും ഉണ്ടായിരുന്നത്.

ഇത് ജനിതക മ്യൂട്ടേഷന്‍ മൂലമോ ജനിതക വൈകല്യം മൂലമോ സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു. ആമയുടെ ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ കാണാം

ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം ഒഡിഷയ്ക്ക് പിന്നാലെ ബംഗാളിലും മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം