സേനക്ക് ആധുനിക ഹെല്‍മെറ്റ്; 170 കോടിയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ കരസേന

ലോകോത്തര നിലവാരമുള്ള ആധുനിക ഹെല്മറ്റിനായി ഇന്ത്യന് കരസേന. 1.58 ലക്ഷം ഹെല്മെറ്റിനായി 170 കോടിയുടെ കരാര് കരസേന ഒപ്പിട്ടു. എംകെയു ഇന്ഡസ്ട്രീസുമായാണ് ഇന്ത്യന് ആര്മി കരാര് ഒപ്പു വെച്ചിരിക്കുന്നത്. യുദ്ധ സുരക്ഷാസാമഗ്രികളുടെ വിതരണത്തില് ആഗോളതലത്തില് പ്രമുഖരാണ് എംകെയു ഇന്ഡസ്ട്രീസ്. കരാര് അനുസരിച്ച് 3 വര്ഷത്തേക്ക് കമ്പനി ഇന്ത്യന് സേനയ്ക്ക് ഹെല്മെറ്റുകള് നല്കും. 20 വര്ഷത്തിനിടെ സൈനികര്ക്ക് ഹെല്മറ്റ് നിര്മ്മിക്കാന് നല്കുന്ന ഏറ്റവും വലിയ കരാറാണിത്.
 | 

സേനക്ക് ആധുനിക ഹെല്‍മെറ്റ്; 170 കോടിയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ കരസേന

ന്യൂഡല്‍ഹി: ലോകോത്തര നിലവാരമുള്ള ആധുനിക ഹെല്‍മെറ്റിനായി ഇന്ത്യന്‍ കരസേന. 1.58 ലക്ഷം ഹെല്‍മെറ്റിനായി 170 കോടിയുടെ കരാര്‍ കരസേന ഒപ്പിട്ടു. എംകെയു ഇന്‍ഡസ്ട്രീസുമായാണ് ഇന്ത്യന്‍ ആര്‍മി കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്. യുദ്ധ സുരക്ഷാസാമഗ്രികളുടെ വിതരണത്തില്‍ ആഗോളതലത്തില്‍ പ്രമുഖരാണ് എംകെയു ഇന്‍ഡസ്ട്രീസ്. കരാര്‍ അനുസരിച്ച് 3 വര്‍ഷത്തേക്ക് കമ്പനി ഇന്ത്യന്‍ സേനയ്ക്ക് ഹെല്‍മെറ്റുകള്‍ നല്‍കും. 20 വര്‍ഷത്തിനിടെ സൈനികര്‍ക്ക് ഹെല്‍മറ്റ് നിര്‍മ്മിക്കാന്‍ നല്‍കുന്ന ഏറ്റവും വലിയ കരാറാണിത്.

സൈനികര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിലാണ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുതെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തു നിന്നുതിര്‍ക്കുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാനും യുദ്ധത്തില്‍ സൈനികരുടെ തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങളില്‍ നിന്നു രക്ഷപ്പെടാനും പാകത്തിലാണ് ഹെല്‍മെറ്റ് നിര്‍മ്മിക്കുക. കൂടാതെ ആശയ വിനിമ സൗകര്യങ്ങള്‍ക്കും ഹെല്‍മെറ്റുകളില്‍ സംവിധാനമുണ്ടാകും.

ധരിക്കാന്‍ സുഖപ്രദമായ പുതിയ ഹെല്‍മെറ്റുകള്‍ ലോകത്തിലെ പ്രമുഖ സേനകളോട് കിടപിടിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ ഒആര്‍-201 ഹെല്‍മെറ്റുകളാണ് ഇന്ത്യന്‍ സേന ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ താഴേക്കിടയിലുള്ള സൈനികര്‍ക്ക് നിലവാരമുള്ള ഹെല്‍മറ്റെുകളില്ല. ഇപ്പോഴുള്ള ഹെല്‍മെറ്റ് നെറ്റിക്കും തലയുടെ പിന്‍ഭാഗത്തിനും മാത്രമേ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നുള്ളൂ.