യോഗി ആദിത്യനാഥിന്റെ യാത്രക്ക് തടസമാകാതിരിക്കാന്‍ പശുക്കളെ പിടിച്ചുകെട്ടാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം; എതിര്‍പ്പുമായി സംഘടന

ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന ഗംഗാ യാത്രക്ക് മുന്നോടിയായി തെരുവില് അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടാന് എന്ജിനീയര്മാര്ക്ക് നിര്ദേശം.
 | 
യോഗി ആദിത്യനാഥിന്റെ യാത്രക്ക് തടസമാകാതിരിക്കാന്‍ പശുക്കളെ പിടിച്ചുകെട്ടാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം; എതിര്‍പ്പുമായി സംഘടന

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന ഗംഗാ യാത്രക്ക് മുന്നോടിയായി തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം. ഒന്‍പത് ജൂനിയര്‍ എന്‍ജിനീയര്‍മാരെയാണ് തെരുവ് പശുക്കളെ പിടിച്ചുകെട്ടാന്‍ നിയോഗിച്ചിരിക്കുന്നത്. നാളെയാണ് ആദിത്യനാഥ് മിര്‍സാപൂരില്‍ എത്തുന്നത്. ഈ യാത്രയ്ക്ക് തടസമാകാതിരിക്കാന്‍ പശുക്കളെ പിടിച്ചുകെട്ടുന്നതിനായി എന്‍ജിനീയര്‍മാര്‍ പല സ്ഥലങ്ങളില്‍ കയറുമായി നില്‍ക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഈ ഉത്തരവിനെതിരെ എന്‍ജിനീയര്‍മാരുടെ സംഘടന രംഗത്തെത്തി. കന്നുകാലികളെ പിടിച്ചുകെട്ടാന്‍ തങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന് മിര്‍സാപൂര്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ കത്തയച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

കന്നുകാലികള്‍ ആക്രമിക്കുകയോ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അതില്‍ നിന്ന് പരിക്കേല്‍ക്കുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷന്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ഈ ജോലി ഏല്‍പ്പിക്കുന്നതായിരിക്കും നല്ലതെന്നും അറിയിച്ചു.