മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്സെല്വം ആണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാവാനുള്ള മത്സരത്തില് നിന്ന് പനീര്സെല്വം നേരത്തേ പിന്മാറിയിരുന്നു. സ്ഥാനാര്ത്ഥികളെ നിര്ണ്ണയിക്കുന്നതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നല്കണമെന്ന പനീര്സെല്വത്തിന്റെ ആവശ്യം എടപ്പാടി വിഭാഗം അംഗീകരിച്ചതോടെയാണ് പനീര്സെല്വം മത്സരത്തില് നിന്ന് പിന്മാറിയതെന്നാണ് സൂചന. 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്.
 | 
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വം ആണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം നേരത്തേ പിന്‍മാറിയിരുന്നു.

സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായി 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി വിഭാഗം അംഗീകരിച്ചതോടെയാണ് പനീര്‍സെല്‍വം മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന. 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 10 മണിയോടെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. പളനിസാമി മുഖ്യമന്ത്രിയാകുന്നതില്‍ ബിജെപിക്കും യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.