ജയലളിതക്ക് ജാമ്യം അനുവദിച്ചില്ലെങ്കിൽ കന്നഡക്കാരെ ആക്രമിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതക്ക് ജാമ്യം അനുവദിച്ചില്ലെങ്കിൽ കർണാടകക്കാർക്ക് നേരെ അക്രമണം നടത്തുമെന്ന് എ.ഐ.എ.ഡി.എം.കെ. തമിഴ്നാട്ടിൽ മുഴുവനുമുള്ള കന്നടക്കാരെ അക്രമിക്കുമെന്നും ബന്ദികളാക്കുമെന്നും പാർട്ടി പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളിൽ പറയുന്നു. പ്രത്യേക വിചാരണ കോടതിയുടെ വിധി വഞ്ചനാപരമാണെന്നും കാവേരി വിഷയത്തിലുള്ള പക വീട്ടലാണ് വിധിയെന്നും ബാനറുകളിൽ പറയുന്നു.
 | 

ജയലളിതക്ക് ജാമ്യം അനുവദിച്ചില്ലെങ്കിൽ കന്നഡക്കാരെ ആക്രമിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതക്ക് ജാമ്യം അനുവദിച്ചില്ലെങ്കിൽ കർണാടകക്കാർക്ക് നേരെ അക്രമണം നടത്തുമെന്ന് എ.ഐ.എ.ഡി.എം.കെ. തമിഴ്‌നാട്ടിൽ മുഴുവനുമുള്ള കന്നടക്കാരെ അക്രമിക്കുമെന്നും ബന്ദികളാക്കുമെന്നും പാർട്ടി പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിൽ പറയുന്നു. പ്രത്യേക വിചാരണ കോടതിയുടെ വിധി വഞ്ചനാപരമാണെന്നും കാവേരി വിഷയത്തിലുള്ള പക വീട്ടലാണ് വിധിയെന്നും ബാനറുകളിൽ പറയുന്നു.

ചെന്നൈയിലെ ആയിരം വിളക്ക് മേഖലയിലെ പാർട്ടി ഭാരവാഹിയായ കെ.സി വിജയ്‌യുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോർഡുകളിലാണ് ഇത്തരം ഭാഷണിയുള്ളത്. മറ്റ് ചില സ്ഥലങ്ങളിൽ പാർട്ടി എം.എൽ.എമാരുടെയും നേതാക്കളുടെയും പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം പാർട്ടിയുടെ അറിവോടെയല്ലെന്ന് എ.ഐ.എ.ഡി.എം.കെ അറിയിച്ചു. പോസ്റ്റർ പതിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.