15,300 കിലോമീറ്റര്‍ ഇടവേളയില്ലാതെ പറന്ന് എയര്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്

ഇടവേളകളില്ലാതെ ഏറ്റവും കൂടുതല് ദൂരം പറന്നതിന്റെ ലോകറെക്കോര്ഡ് ഇനി എയര് ഇന്ത്യക്ക് സ്വന്തം. ഡല്ഹിയില് നിന്ന് സാന് ഫ്രാന്സിസ്കോയിലേക്ക് നടത്തിയ സര്വീസ് ആണ് ചരിത്രത്തില് ഇടം നേടിയത്. പസഫിക് റൂട്ടിലൂടെ ആദ്യമായി നടത്തിയ യാത്രിയിലാണ് 15,300 കിലോമീറ്റര് ദൂരം 14.30 മണിക്കൂറില് വിമാനം പിന്നിട്ടത്.
 | 

15,300 കിലോമീറ്റര്‍ ഇടവേളയില്ലാതെ പറന്ന് എയര്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഇടവേളകളില്ലാതെ ഏറ്റവും കൂടുതല്‍ ദൂരം പറന്നതിന്റെ ലോകറെക്കോര്‍ഡ് ഇനി എയര്‍ ഇന്ത്യക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് നടത്തിയ സര്‍വീസ് ആണ് ചരിത്രത്തില്‍ ഇടം നേടിയത്. പസഫിക് റൂട്ടിലൂടെ ആദ്യമായി നടത്തിയ യാത്രിയിലാണ് 15,300 കിലോമീറ്റര്‍ ദൂരം 14.30 മണിക്കൂറില്‍ വിമാനം പിന്നിട്ടത്.

ഒക്ടോബര്‍ 16ന് രാവിലെ 4 മണിക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രാദേശിക സമയം രാവിലെ 6.30ന് ലാന്‍ഡ് ചെയ്തു. വിമാനം സാധാരണ സഞ്ചരിക്കാറുള്ള അറ്റ്‌ലാന്റിക് റൂട്ടിനേക്കാള്‍ 1400 കിലോമീറ്റര്‍ അധികം താണ്ടേണ്ടി വന്നെങ്കിലും ഈ റൂട്ടില് ആവശ്യമായിതിനേക്കാള്‍ രണ്ടുമണിക്കൂര്‍ കുറവേ യാത്രക്കു വേണ്ടിവന്നുള്ളു.

സഞ്ചാരദിശയിലുണ്ടായിരുന്ന ടെയില്‍ വിന്‍ഡുകള്‍ എന്നറിയപ്പെടുന്ന കാറ്റുകളാണ് വിമാനത്തിന്റെ വേഗം വര്‍ദ്ധിപ്പിച്ചത്. ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ കാറ്റ് സഹായിച്ചു. എയര്‍ ഇന്ത്യയുടെ 84-ാം പിറന്നാളിനോടനുബന്ധിച്ചാണ് വിമാനത്തിന്റെ ഈ റൂട്ടിലുള്ള യാത്ര.