എയര്‍ഇന്ത്യ ഓഹരി വില്‍പന രാജ്യവിരുദ്ധമെന്ന് സുബ്രഹ്മണ്യം സ്വാമി; കോടതിയെ സമീപിക്കും

എയര് ഇന്ത്യയുടെ മുഴുവന് ഓഹരികളും വില്ക്കാനുള്ള കേന്ദ്രസര്ക്കാര് നീക്കത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി.
 | 
എയര്‍ഇന്ത്യ ഓഹരി വില്‍പന രാജ്യവിരുദ്ധമെന്ന് സുബ്രഹ്മണ്യം സ്വാമി; കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള നീക്കം രാജ്യവിരുദ്ധമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.

എയര്‍ഇന്ത്യ ഓഹരി വില്‍പന രാജ്യവിരുദ്ധമെന്ന് സുബ്രഹ്മണ്യം സ്വാമി; കോടതിയെ സമീപിക്കും

കമ്പനി നഷ്ടത്തില്‍ നിന്ന് കരകറാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വിറ്റഴിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. പണത്തിന്റെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ വിലയേറിയ ആസ്തികളെല്ലാം കേന്ദ്രസര്‍ക്കാര്‍ വിറ്റു തുലയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പറഞ്ഞു.