അച്ചടക്കമില്ലായ്മ: പൈലറ്റിനേയും പത്ത് ജീവനക്കാരെയും എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു

ഒരു പൈലറ്റുൾപ്പെടെ പത്ത് ജീവനക്കാരെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. അച്ചടക്കമില്ലായ്മയുടെ പേരിലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ക്യത്യസമയത്ത് ജോലിക്ക് കയറാത്തത് മൂലം ഒരു അന്തർദേശീയ സർവ്വീസ് ഉൾപ്പെടെ പല സർവ്വീസുകളും മുടങ്ങി.
 | 
അച്ചടക്കമില്ലായ്മ: പൈലറ്റിനേയും പത്ത് ജീവനക്കാരെയും എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു

മുംബൈ: ഒരു പൈലറ്റുൾപ്പെടെ പത്ത് ജീവനക്കാരെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു. അച്ചടക്കമില്ലായ്മയുടെ പേരിലാണ് ഇവരെ സസ്‌പെൻഡ് ചെയ്തതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ക്യത്യസമയത്ത് ജോലിക്ക് കയറാത്തത് മൂലം ഒരു അന്തർദേശീയ സർവ്വീസ് ഉൾപ്പെടെ പല സർവ്വീസുകളും മുടങ്ങി.

യാത്രക്കാർക്ക് ആവശ്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും ജോലിക്കാർ കൃത്യസമയത്ത് എത്താത്തത് മൂലം ട്രിപ്പുകൾ മുടങ്ങുന്നതിനെക്കുറിച്ചും സ്ഥിരമായി ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യ്തതെന്ന് എയർ ഇന്ത്യ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സസ്‌പെൻഡ് ചെയ്ത് കൊണ്ടുളള ഓർഡർ കൈമാറിയത്. പൈലറ്റ് സമയത്ത് എത്താത്തതിരുന്നതിനാൽ ന്യൂയോർക്ക് മുംബൈ വിമാനം 14-ന് രണ്ടു മണിക്കൂർ വൈകിയാണ് പുറപ്പെടാനായതെന്നും അധികൃതർ പറഞ്ഞു.

യാത്രക്കാരുടെ അസൗകര്യങ്ങൾ ഒഴിവാക്കാനും ജോലിക്കാർക്ക് ഉത്തരവാദിത്വബോധം ഉണ്ടാകുന്നതിനും വേണ്ടിയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു.