പൈലറ്റിന് കോവിഡ്; ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഡല്ഹിയില് നിന്ന് മോസ്കോയിലേക്ക് തിരിച്ച എയര്ഇന്ത്യ വിമാനം തിരികെ വിളിച്ചു.
 | 
പൈലറ്റിന് കോവിഡ്; ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ഇന്ത്യ വിമാനം തിരികെ വിളിച്ചു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയുന്നത്. ഇതോടെ പാതിവഴിയില്‍ വിമാനം തിരികെ വിളിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിനായി റഷ്യയിലേക്ക് പുറപ്പെട്ട വിമാനമാണ് ഇത്. അതുകൊണ്ടുതന്നെ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. വിമാനം ഉസ്‌ബെക്കിസ്ഥാന്‍ വ്യോമമേഖലയില്‍ എത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാളുടെ പരിശോധനാ ഫലം ലഭിച്ചതെന്നും ഉടന്‍ തന്നെ വിമാനത്തിന് തിരികെ പോരാന്‍ നിര്‍ദേശം നല്‍കിയെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.30ഓടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. വിമാനത്തിലെ ജീവനക്കാരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തു. മോസ്‌കോയിലേക്ക് മറ്റൊരു വിമാനം അയയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.