2500 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍! ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നു

സൗജന്യ ഓഫറില് തുടങ്ങി 1500 രൂപയ്ക്ക് 4ജി ഫീച്ചര് ഫോണ് നല്കാനുള്ള ഏറ്റവും പുതിയ ഓഫറില് വരെ എത്തിനില്ക്കുന്ന റിലയന്സ് ജിയോ വെല്ലുവിളിക്ക് എയര്ടെലിന്റെ മറുപടി. 2500 രൂപയ്ക്ക് സ്മാര്ട്ട് ഫോണ് അവതരിപ്പിക്കാനാണ് എയര്ടെല് ഒരുങ്ങുന്നത്. ഡേറ്റ ഓഫറുകളും കോള് സൗജന്യങ്ങളുമുള്പ്പെടെ വന് ഓഫറുകളാണ് ഈ 4ജി ഫോണിനൊപ്പം നല്കുന്നത്.
 | 

2500 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍! ജിയോഫോണിനെ വെല്ലാന്‍ എയര്‍ടെല്‍ എത്തുന്നു

ന്യൂഡല്‍ഹി: സൗജന്യ ഓഫറില്‍ തുടങ്ങി 1500 രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണ്‍ നല്‍കാനുള്ള ഏറ്റവും പുതിയ ഓഫറില്‍ വരെ എത്തിനില്‍ക്കുന്ന റിലയന്‍സ് ജിയോ വെല്ലുവിളിക്ക് എയര്‍ടെലിന്റെ മറുപടി. 2500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനാണ് എയര്‍ടെല്‍ ഒരുങ്ങുന്നത്. ഡേറ്റ ഓഫറുകളും കോള്‍ സൗജന്യങ്ങളുമുള്‍പ്പെടെ വന്‍ ഓഫറുകളാണ് ഈ 4ജി ഫോണിനൊപ്പം നല്‍കുന്നത്.

ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് നിര്‍മിക്കുന്നത്. ആന്‍ഡ്രോയ്ഡിലായിരിക്കും പ്രവര്‍ത്തനം. ജിയോ അവതരിപ്പിക്കുന്ന ഫീച്ചര്‍ ഫോണില്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയില്ല. പക്ഷേ എയര്‍ടെല്‍ ഫോണില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുമായി ഇതേക്കുറിച്ച് എയര്‍ടെല്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വലിയ സ്‌ക്രീനു മികച്ച ബാറ്ററി ലൈഫും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന ഫോണ്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ പുറത്തിറക്കാനാണ് പദ്ധതി. എന്നാല്‍ ഇതേക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.