ബോഡോ തീവ്രവാദികൾക്കെതിരെ കൂടുതൽ കരസേന

അസമിലെ സൈനിക വിന്യാസം ശക്തമാക്കുമെന്ന് കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ്. 66 സൈനിക ട്രൂപ്പുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. ബോഡോ തീവ്രവാദികൾക്കെതിരെ സംയുക്ത സൈനിക നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദൽബീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
 | 

ബോഡോ തീവ്രവാദികൾക്കെതിരെ കൂടുതൽ കരസേന
ഗുഹാവതി:
അസമിലെ സൈനിക വിന്യാസം ശക്തമാക്കുമെന്ന് കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ്. 66 സൈനിക ട്രൂപ്പുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. ബോഡോ തീവ്രവാദികൾക്കെതിരെ സംയുക്ത സൈനിക നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദൽബീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

സൈന്യവും അസം റൈഫിൾസും സംസ്ഥാന പോലീസും ചേർന്നാണ് ‘ഓപ്പറേഷൻ ഓൾ ഔട്ട് ‘എന്ന പേരിൽ സൈനിക നടപടിക്കൊരുങ്ങുന്നത്. ആക്രമണം നടന്ന കൊക്രജാറിലും അയൽ പ്രദേശങ്ങളിലും ഇപ്പോഴും കർഫ്യു തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 9000 സൈനികരെ മേഖലയിൽ വിന്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോഡോ തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് സോനിത്പൂരിലും കൊക്രജാറുമുൾപ്പെടെ അഞ്ചിടങ്ങളിൽ ആദിവാസി ഗോത്രങ്ങൾക്കു നേരെ ബോഡോ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ.