ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നു; തുടക്കം പശ്ചിമ ബംഗാളില്‍

മദ്യം ഇനി ആമസോണ് വഴിയും ലഭിക്കും.
 | 
ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നു; തുടക്കം പശ്ചിമ ബംഗാളില്‍

ന്യൂഡല്‍ഹി: മദ്യം ഇനി ആമസോണ്‍ വഴിയും ലഭിക്കും. രാജ്യത്ത് ആമസോണ്‍ ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് കമ്പനിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് കമ്പനി യോഗ്യരാണെന്നും ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

ബിഗ്ബാസ്‌കറ്റ് എന്ന ഇ കൊമേഴ്‌സ് കമ്പനിക്കും പശ്ചിമബംഗാള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനികളുടെ പ്രതികരണം ലഭ്യമായിട്ടില്ല. 2720 കോടി ഡോളറാണ് ബംഗാളിലെ മദ്യവിപണിയുടെ മൂല്യമെന്ന് ഐഡബ്ല്യൂഎസ്ആര്‍ ഡ്രിങ്ക്സ് മാര്‍ക്കറ്റ് അനാലിസിസ് പറയുന്നു. 90 ദശലക്ഷം ജനങ്ങളുള്ള സംസ്ഥാനം ജനസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണുള്ളത്.

ലോക്ക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ ചില നഗരങ്ങളില്‍ സൊമാറ്റോയും സ്വിഗ്ഗിയും മദ്യവിതരണം ആരംഭിച്ചിരുന്നു. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈനിലും മദ്യം ലഭ്യമാക്കുന്ന വിഷയത്തില്‍ മദ്യക്കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.