കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യമായാണ് കേന്ദ്ര മന്ത്രിസഭയില്‍ ഒരാള്‍ കോവിഡ് ബാധിതനാകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല അമിത് ഷാ ആയിരുന്നു നിര്‍വഹിച്ചിരുന്നത്.

കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധയ്ക്ക് വിധേയനായി. പൊസിറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമില്ലെങ്കിലും ഡോക്ടര്‍മാരുടെ അഭിപ്രായം അനുസരിച്ച് ആശുപത്രിയിലേക്ക് മാറുകയാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സ്വയം ഐസോലേഷനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അമിത് ഷാ ട്വീറ്റില്‍ പറഞ്ഞു.