ലക്ഷ്യത്തിലേക്കെന്ന് അമിത് ഷാ; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

മോഡിയെ ജനം നേതാവായി അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നുവെന്നും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. എതിരാളികൾ മോഡി തരംഗത്തിൽ തകർന്നടിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 | 

ലക്ഷ്യത്തിലേക്കെന്ന് അമിത് ഷാ; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോഡിയെ ജനം നേതാവായി അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നുവെന്നും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. എതിരാളികൾ മോഡി തരംഗത്തിൽ തകർന്നടിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച് വിശ്വാസം തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.