കോവിഡ് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ രോഗമുക്തനായി

കോവിഡ് ബാധിതനായി ചികിത്സയില് കഴിഞ്ഞിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി.
 | 
കോവിഡ് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ രോഗമുക്തനായി

ന്യൂഡല്‍ഹി: കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി. പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന് അമിത് ഷാ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അമിത് ഷായെ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് കുറച്ചു ദിവസങ്ങള്‍ കൂടി താന്‍ ക്വാറന്റീനില്‍ തുടരുമെന്നും അമിത് ഷാ ട്വീറ്റില്‍ വ്യക്തമാക്കി.

55 കാരനായ അമിത് ഷായ്ക്ക് കഴിഞ്ഞ രണ്ടാം തിയതിയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനാണെന്ന വിവരവും ട്വീറ്റില്‍ കൂടിയാണ് അമിത് ഷാ അറിയിച്ചത്. ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരംഗത്തിന് കോവിഡ് ബാധിക്കുന്നത്.