വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ എബിവിപി നേതാവിനെ ഡല്‍ഹി യൂണിവേഴ്‌സിറ്റി പുറത്താക്കി

വിദ്യാര്ത്ഥി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിനെ ഡല്ഹി യൂണിവേഴ്സിറ്റി പുറത്താക്കി. യൂണിയന് പ്രസിഡന്റായ അങ്കിവ് ബൈസോയയെയാണ് യൂണിവേഴ്സിറ്റി പുറത്താക്കിയത്. ഇയാള് പ്രവേശനത്തിന് നല്കിയ സര്ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളൂര് സര്വകലാശാല ഡല്ഹി യൂണിവേഴ്സിറ്റിയെ അറിയിച്ചിരുന്നു.
 | 
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ എബിവിപി നേതാവിനെ ഡല്‍ഹി യൂണിവേഴ്‌സിറ്റി പുറത്താക്കി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിനെ ഡല്‍ഹി യൂണിവേഴ്‌സിറ്റി പുറത്താക്കി. യൂണിയന്‍ പ്രസിഡന്റായ അങ്കിവ് ബൈസോയയെയാണ് യൂണിവേഴ്‌സിറ്റി പുറത്താക്കിയത്. ഇയാള്‍ പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളൂര്‍ സര്‍വകലാശാല ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ അറിയിച്ചിരുന്നു.

ബുദ്ധിസ്റ്റ് സ്റ്റഡീസിലായിരുന്നു ഇയാള്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നിരുന്നത്. തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച വിവരം ബുദ്ധിസ്റ്റ് സ്റ്റഡീസ് തലവന്‍ കെ.ടി.എസ് സാറാവു രജിസ്ട്രാറെ അറിയിക്കുകയും യൂണിവേഴ്‌സിറ്റി നടപടിയെടുക്കുകയുമായിരുന്നു. അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് എന്‍ എസ് യു ഐ രംഗത്തെത്തിയിരുന്നു.

സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നത് വ്യക്തമായതോടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ എബിവിപി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എബിവിപിയിലെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബൈസോയയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ നവംബര്‍ 20 വരെ ഡല്‍ഹി സര്‍വകലാശാലയ്ക്ക് ഹൈക്കോടതി സമയം നല്‍കിയിരുന്നു.

ഇയാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ അങ്കിവ് ബൈസോയ എന്ന വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി അശോകന്‍ നേരത്തേ പറഞ്ഞിരുന്നു. 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി ബൈസോയ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ബൈസോയ രാജിവെച്ച സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഡി.യു.എസ്.യു സെക്രട്ടറിയും എന്‍.എസ്.യു.ഐ നേതാവുമായ ആകാശ് ചൗധരി വെള്ളിയാഴ്ച വി.സിക്ക് മെമ്മോറണ്ടം നല്‍കിയിരുന്നു.