മുകേഷ് അംബാനി കുതിച്ചു കയറുന്നു; അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കടക്കെണിയില്‍

കടുത്ത മത്സരവും ബാങ്ക് ലോണുകളും മൂലം അനില് അംബാനിയുടെ റിലയന്സ് കമ്യൂണിക്കേഷന്സ് ലിമിറ്റഡ് കടക്കെണിയിലെന്ന് റിപ്പോര്ട്ടുകള്. 47,500 കോടി രൂപയുടെ വായ്പയാണ് കമ്പനി തിരിച്ചടക്കാനുള്ളത്. എയര്സെല്ലുമായി ചേര്ന്ന് നടത്തുന്ന തങ്ങളുടെ ടവര് വ്യവസായം വില്ക്കാന് അനുമതിക്കായി ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് കമ്പനി എന്നാണ് വിവരം. 1400 കോടി രൂപയുടെ വാര്ഷിക നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്.
 | 

മുകേഷ് അംബാനി കുതിച്ചു കയറുന്നു; അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കടക്കെണിയില്‍

മുംബൈ: കടുത്ത മത്സരവും ബാങ്ക് ലോണുകളും മൂലം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുകള്‍. 47,500 കോടി രൂപയുടെ വായ്പയാണ് കമ്പനി തിരിച്ചടക്കാനുള്ളത്. എയര്‍സെല്ലുമായി ചേര്‍ന്ന് നടത്തുന്ന തങ്ങളുടെ ടവര്‍ വ്യവസായം വില്‍ക്കാന്‍ അനുമതിക്കായി ബാങ്കുകളെ സമീപിച്ചിരിക്കുകയാണ് കമ്പനി എന്നാണ് വിവരം. 1400 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍.

മുഖ്യ എതിരാളികളായ എയര്‍ടെല്‍, വോഡഫോണ്‍ എന്നിവര്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുകയും ഡേറ്റ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയതതോടെ കഴിഞ്ഞ 5 വര്‍ഷമായി കടുത്ത മത്സരത്തെയാണ് കമ്പനി നേരിട്ടിരുന്നത്. വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കനേഡിയന്‍ കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പിനാണ് ടവറുകള്‍ വില്‍ക്കുന്നത്. വയര്‍ലെസ് ബിസിനസ് എയര്‍സെലുമായി ലയിക്കും.

ഡല്‍ഹി, നവി മുംബൈ, എന്നിവിടങ്ങളിലുള്ള വസ്തു വില്‍ക്കാനും പദ്ധതിയുണ്ട്. അതിനായി സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തി വരികയാണ്. പലിശ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാണ് ബാങ്കുകള്‍ ഇപ്പോള്‍ കമ്പനിയെ പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഷെയറുകള്‍ 40 ശതമാനമായി ഇടിഞ്ഞു. മൊത്തം കടം ഇക്വിറ്റിയേക്കാള്‍ 1.6 മടങ്ങ് അധികമാണ്.

മാര്‍ച്ച് 31 വരെയുള്ള അവസാന പാദത്തില്‍ കടം കൈകാര്യം ചെയ്യാനുള്ള ആര്‍കോമിന്റെ ശേഷി 2011നെ അപേക്ഷിച്ച് കുറഞ്ഞതായാണ് വിലയിരുത്തല്‍. പലിശയടക്കാനുള്ള തുക മാത്രമാണ് കമ്പനിക്ക് കഷ്ടിച്ച് സമ്പാദിക്കാനായത്. 2015 മാര്‍ച്ചിലേതിനേക്കാല്‍ മൂന്ന് മടങ്ങാണ് ഇടിവ് രേഖപ്പെടുത്തിയത്.