വ്യാജ ഡിഗ്രി വിവാദം; ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെക്കാന്‍ എബിവിപി നിര്‍ദേശം

വ്യാജ ഡിഗ്രി വിവാദത്തില് പെട്ട ഡല്ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെക്കാന് എബിവിപിയുടെ നിര്ദേശം. ആരോപണങ്ങളില് അന്വേഷണം പൂര്ത്തിയാകുന്നതു വരെ എബിവിപിയുടെ ചുമതലകളില് നിന്നും ഇയാളെ മാറ്റിയിട്ടുണ്ട്. വെല്ലൂരിലെ തിരുവള്ളുവര് സര്വകലാശാലയില് ബിരുദ പഠനം പൂര്ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്ഹി സര്വകലാശാലയില് ബിരുദാനന്തര ബിരുദത്തിന് ചേര്ന്നത്.
 | 
വ്യാജ ഡിഗ്രി വിവാദം; ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെക്കാന്‍ എബിവിപി നിര്‍ദേശം

ന്യൂഡല്‍ഹി: വ്യാജ ഡിഗ്രി വിവാദത്തില്‍ പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെക്കാന്‍ എബിവിപിയുടെ നിര്‍ദേശം. ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ എബിവിപിയുടെ ചുമതലകളില്‍ നിന്നും ഇയാളെ മാറ്റിയിട്ടുണ്ട്. വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.

അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് എന്‍ എസ് യു ഐ രംഗത്തെത്തിയിരുന്നു. ബൈസോയയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ നവംബര്‍ 20 വരെ ഡല്‍ഹി സര്‍വകലാശാലയ്ക്ക് ഹൈക്കോടതി സമയം നല്‍കിയിരുന്നു. എന്നാല്‍ അതിനു മുമ്പു തന്നെ എബിവിപി ഇയാളോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡിഗ്രിക്ക് പഠിച്ച വിഷയം പോലും ശരിയായി പറയാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല.

ഇയാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ അങ്കിവ് ബൈസോയ എന്ന വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി അശോകന്‍ പറഞ്ഞിരുന്നു. 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി ബൈസോയ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.