ലോകകപ്പ് ക്രിക്കറ്റിലെ വിജയം പാകിസ്ഥാനെതിരായ മറ്റൊരു ആക്രമണമന്ന് അമിത് ഷാ

ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യ ഞായറാഴ്ച നേടിയ വിജയം പാകിസ്ഥാനെതിരെ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
 | 
ലോകകപ്പ് ക്രിക്കറ്റിലെ വിജയം പാകിസ്ഥാനെതിരായ മറ്റൊരു ആക്രമണമന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഞായറാഴ്ച നേടിയ വിജയം പാകിസ്ഥാനെതിരെ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആക്രമണത്തിന്റെ ഫലം ഒന്നുതന്നെയാണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അമിത് ഷാ പറഞ്ഞു. ഇന്നലെ മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

 


ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടി പാകിസ്ഥാനു മുന്നില്‍ കൂറ്റന്‍ ലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 35 ഓവറില്‍ 166 റണ്‍സ് നേടിയപ്പോള്‍ മഴ കളി തടസപ്പെടുത്തി. പിന്നീട് ഡക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് പാകിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സ് ആക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബൗളിംഗ് മികവാണ് പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ലോകകപ്പില്‍ പാകിസ്ഥാനെതിരെ തുടര്‍ച്ചയായി ഇന്ത്യ നേടുന്ന ഏഴാമത്തെ വിജയമാണ് ഇത്.